വെസ്റ്റ് ഇൻഡീസിനെതിരായ പര്യടനത്തിൽ മൂന്ന് ഫോർമാറ്റുകളിലും ആധിപത്യം പുലർത്തിയ ഇന്ത്യ ടീം ഇപ്പോൾ ഹോം സീരീസിനായി ഇറങ്ങുകയാണ്. അടുത്ത വർഷം നടക്കുന്ന ലോക ടി20 കപ്പിലേക്കുള്ള ഒരുക്കങ്ങൾ കൂടുതൽ ലക്ഷ്യമിടുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 ഇന്ന് ആരംഭിക്കും . ധർമശാലയിലെ മനോഹരമായ എച്ച്പിസിഎ സ്റ്റേഡിയത്തിലാണ് മത്സരം .
അവസാനമായി ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിൽ ടി20 യിൽ ഏറ്റുമുട്ടിയത് 2018 ൽ അവരുടെ മണ്ണിലാണ് . അന്ന് 2- 1 ഇന്ത്യ പരാജയം ഏറ്റു വാങ്ങേണ്ടി വന്നിരുന്നു . ഇന്നത്തെ മത്സരത്തിലെ ചില കണക്കുകൾ പരിശോധിക്കാം.
200/3 ധർമശാലയിലെ ഏറ്റവും ഉയർന്ന ടി20 ടീം സ്കോർ . 2015 ൽ സൗത്ത് ആഫ്രിക്ക നേടിയതാണ് .
166 റൺസാണ് ധർമശാലയിലെ ആവറേജ് ടീം സ്കോർ
ഈ സ്റ്റേഡിയത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ രോഹിത് ശർമയുടെ പേരിലാണ് ( 106 )
84 റൺസ് നേടിയാൽ സൗത്ത് ആഫ്രിക്കയ്ക്കെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് രോഹിത് ശർമയ്ക്ക് സ്വന്തമാക്കാം . നിലവിൽ മാർട്ടിൻ ഗുപ്തിലിന്റെ പേരിലാണ് ( 424 )
സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ മാത്രമാണ് ഇന്ത്യ ഇതുവരെയായും സ്വന്തം നാട്ടിൽ ടി20 മത്സരം വിജയിച്ചിട്ടില്ലാത്തത് .