Skip to content

സ്റ്റീവ് സൂപ്പർമാൻ സ്മിത്ത് ; ഞെട്ടിച്ച് സ്റ്റീവ് സ്മിത്തിന്റെ സൂപ്പർ ഡൈവിങ് ക്യാച്ച്

വീണ്ടും ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് സ്റ്റീവ് സ്മിത്ത്. ഇക്കുറി ബാറ്റ് കൊണ്ടല്ല അവിശ്വസനീയ പറക്കും ക്യാച്ചിലൂടെയാണ് സ്റ്റീവ് സ്മിത്ത് കയ്യടി നേടിയത്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സിലെ 86 ആം ഓവറിലാണ് ഈ തകർപ്പൻ ക്യാച്ച് പിറന്നത്. മിച്ചൽ മാർഷ് എറിഞ്ഞ ഓവറിലെ അവസാന പന്ത് ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ക്രിസ് വോക്‌സിന്റെ ബാറ്റിൽ എഡ്‌ജ് ചെയ്യുകയും സെക്കൻഡ് സ്ലിപ്പിൽ നിലയുറപ്പിച്ചിരുന്ന സ്റ്റീവ് സ്മിത്ത് വലത്തേക്ക് ചാടി ഒറ്റകൈകൊണ്ട് പന്ത് കൈപിടിയിലൊതുക്കുകയായിരുന്നു.

വീഡിയോ ;

പരമ്പരയിൽ ഇതിനോടകം വെറും ആറ് ഇന്നിങ്സിൽ നിന്നും 125.17 ശരാശരിയിൽ ഒരു ഡബിൾ സെഞ്ചുറിയും രണ്ട് സെഞ്ചുറിയും മൂന്ന് ഫിഫ്റ്റിയുമടക്കം 751 റൺസ് സ്റ്റീവ് സ്മിത്ത് നേടിയിട്ടുണ്ട്.