Skip to content

ആദ്യമായി ധോണിയില്ലാതെ സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയിറങ്ങുന്നു ; ലക്ഷ്യം ഇന്ത്യൻ മണ്ണിലെ ആദ്യ വിജയം

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് ധർമ്മശാലയിൽ തുടക്കം. ഇന്ത്യൻ ടീമിനെ വിരാട് കോഹ്ലി നയിക്കുമ്പോൾ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡീകോക്കാണ് സൗത്താഫ്രിക്കയെ നയിക്കുക. സൗത്താഫ്രിക്കൻ ക്യാപ്റ്റനായുള്ള ഡീകോക്കിന്റെ ആദ്യ മത്സരം കൂടിയാണിത്.
ഇതാദ്യമായാണ് ടി20 ഫോർമാറ്റിൽ മുൻ ക്യാപ്റ്റൻ എം എസ് ധോണിയില്ലാതെ ഇന്ത്യ സൗത്താഫ്രിക്കയെ നേരിടുന്നത്. ഇതിനുമുൻപ് 13 തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ എം എസ് ധോണി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിരുന്നു.

13 ൽ എട്ട് മത്സരത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ അഞ്ച് മത്സരത്തിൽ മാത്രമേ സൗത്താഫ്രിക്കയ്ക്ക് വിജയിക്കാൻ സാധിച്ചുള്ളൂ.
എന്നാൽ ഇന്ത്യൻ മണ്ണിൽ രണ്ട് മത്സരങ്ങളിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ രണ്ട് തവണയും വിജയം സൗത്താഫ്രിക്കയ്ക്കൊപ്പമായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യൻ മണ്ണിൽ സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ടി20 വിജയത്തിനായാണ് ഇന്ന് ഇന്ത്യയിറങ്ങുന്നത്.