മൂന്ന് മത്സരങ്ങൾ അടങ്ങിയ അന്താരാഷ്ട്ര ടി20 പരമ്പരയിൽ ഇന്ത്യയുടെ അനുഭവപരിചയമില്ലാത്ത പേസ് ത്രയങ്ങളായ നവദീപ് സൈനി, ഖലീൽ അഹമ്മദ്, ദീപക് ചഹാർ എന്നിവർക്കെതിരെ സമ്മർദ്ദം ചെലുത്താൻ ദക്ഷിണാഫ്രിക്ക ആഗ്രഹിക്കുന്നുവെന്ന് സൗത്ത് ആഫ്രിക്കൻ അസിസ്റ്റന്റ് ബാറ്റിംഗ് കോച്ച് ലാൻസ് ക്ലൂസെനർ പറഞ്ഞു.
മൂവരും ചേർന്ന് ഇതുവരെയായി 16 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത് . അതിനാൽ തന്നെ ഇതൊരു മികച്ച അവസരമായാണ് ലാൻസ് ക്ലൂസെനർ കാണുന്നത് .
ഇന്ത്യൻ ടീമിനെ നോക്കുമ്പോൾ, അത് (അനുഭവപരിചയമില്ലാത്ത ബോളിങ് ആക്രമണം) ഞാൻ കരുതുന്നതുപോലെ ഞങ്ങൾ പ്രയോജനപ്പെടുത്താൻ പോകുന്ന ഒരു മേഖലയാണ്, നിങ്ങൾ എതിർ ടീമുകളെയും പ്രദേശങ്ങളെയും നോക്കുകയു., അത് നിങ്ങൾക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യണം . ക്ലൂസെനർ പറഞ്ഞു .
അതേസമയം ഇന്ത്യൻ ബോളിങ് നിരയെ കുറച്ച് കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി .ഇന്ത്യയിൽ കളിക്കുന്നത് മറ്റ് വിദേശ സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു വെല്ലുവിളിയാണ് അദ്ദേഹം കൂട്ടിച്ചേർത്തു . ആദ്യ ടി20 മത്സരത്തിന് ഇന്ന് ധർമശാലയിൽ തുടക്കമാകും .