Skip to content

വൈസ് ക്യാപ്റ്റൻ പുറത്ത് പകരക്കാരനായി മിച്ചൽ മാർഷ് ; ഓവൽ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

ഓവലിൽ നടക്കുന്ന ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിനുള്ള പന്ത്രണ്ടംഗ ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. വൈസ് ക്യാപ്റ്റൻ ട്രാവിസ് ഹെഡ് ടീമിൽ നിന്നും ഒഴിവാക്കി ഓൾ റൗണ്ടർ മിച്ചൽ മാർഷാണ് ഇടംകയ്യൻ ബാറ്റ്സ്മാനായ ഹെഡിന് പകരക്കാരനായി ടീമിലിടം നേടിയത് . ബൗളർമാരുടെ ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ് നാല് മത്സരങ്ങൾക്കൊടുവിൽ ഹെഡിനെ ഒഴിവാക്കി ഒരു ഓൾറൗണ്ടറായ മിച്ചൽ മാർഷിന് അവസരം നൽകിയതെന്ന് ക്യാപ്റ്റൻ ടിം പെയ്ൻ വ്യക്തമാക്കി.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ഫിഫ്റ്റിയോടെയാണ് തുടക്കം കുറിച്ചതെങ്കിലും പിന്നീട് തിളങ്ങാൻ ട്രാവിസ് ഹെഡിന് സാധിച്ചിരുന്നില്ല. 27.28 ശരാശരിയിൽ 191 റൺസ് നാല് മത്സരത്തിൽ നിന്നും ഹെഡ് നേടി.

ഓസ്‌ട്രേലിയ XII ; ഡേവിഡ് വാർണർ, മാർക്കസ് ഹാരിസ്, മാർനസ് ലാബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, മാത്യു വേഡ്, ടിം പെയ്ൻ (ക്യാപ്റ്റൻ), പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, നേഥൻ ലയൺ, പീറ്റർ സിഡിൽ