Skip to content

മോശം ഫോമിലും ഡേവിഡ് വാർണർക്ക് പിന്തുണയുമായി ജസ്റ്റിൻ ലാങർ

മോശം ഫോമിൽ തുടരുന്ന ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർക്ക് പിന്തുണയുമായി ടീമിന്റെ മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാങർ . ലോകകപ്പിൽ സെമിഫൈനലിൽ പ്രേവേശിച്ച ടീമിന്റെ ടോപ്പ് സ്കോറർ ആയിരുന്ന വാർണർ എന്നാൽ ആഷസ് പരമ്പരയിൽ എട്ട് ഇന്നിങ്സിൽ നിന്നും 79 റൺസ് നേടാൻ മാത്രമാണ് സാധിച്ചത് . എന്നാൽ വാർണറിന്റെ മോശം ഫോമിൽ ആശങ്കയില്ലെന്നും വീണ്ടും തിരികെ ഫോമിൽ വാർണർ തിരിച്ചെത്തുമെന്നും കോച്ച് ജസ്റ്റിൻ ലാങർ പറഞ്ഞു.

” പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ വാർണർക്ക് സാധിച്ചിട്ടില്ല. എന്നാൽ അവനൊരു വേൾഡ് ക്ലാസ് ബാറ്റ്‌സ്മാനാണ് . ലോകകപ്പിലും ഐ പി എല്ലിലും മികച്ച പ്രകടനമാണ് അവൻ നടത്തിയത് . ആഷസിൽ വേണ്ടത്ര റൺസ് നേടാൻ അവനു സാധിച്ചില്ല . ലോകത്ത് ഓവലിനേക്കാൾ ബാറ്റ് ചെയ്യാൻ അനുയോജ്യമായ മറ്റൊരു സ്ഥലമില്ല അതുകൊണ്ട് തന്നെ അഞ്ചാം ടെസ്റ്റിലെ അവന്റെ പ്രകടന നത്തിനായി ഞാൻ കാത്തിരിക്കുകയാണ് ” ലാങർ പറഞ്ഞു