Skip to content

ആഷസ് അരങ്ങേറ്റത്തിനൊരുങ്ങി ഭാഗ്യതാരം ; അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ആഷസ് പരമ്പരയിലെ അഞ്ചാം മത്സരത്തിനുള്ള ടീമിനെ ആതിഥേയരായ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. പരമ്പരയിൽ 2-1 ന് പുറകിലുള്ള ഇംഗ്ലണ്ടിന് ഓവലിൽ നടക്കുന്ന മത്സരം അഭിമാന പോരാട്ടം കൂടിയാണ്. രണ്ട് മാറ്റങ്ങളോടെയാണ് ഇംഗ്ലണ്ട് അവസാന ടെസ്റ്റ് മത്സരത്തിനെത്തുന്നത്. മോശം ഫോമിൽ തുടരുന്ന ജേസൺ റോയ്ക്ക് പകരക്കാരനായി സാം കരണും ക്രയ്ഗ് ഓവർടണിന് പകരക്കാരനായി ക്രിസ് വോക്‌സും ടീമിലിടം നേടി. ഷോൾഡറിനേറ്റ പരിക്ക് മൂലം സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായിട്ടായിരിക്കും ഓൾ റൗണ്ടർ ബെൻ സ്റ്റോക്‌സ് കളിക്കുക.

ഐസിസി ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് ജേസൺ റോയ് അയർലൻഡിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് ആഷസ് ടീമിലെത്തിയത്. എന്നാൽ നാല് മത്സരത്തിൽ നിന്നും 110 റൺസ് നേടാൻ മാത്രമേ റോയ്ക്ക് സാധിച്ചുള്ളു.

അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം ;

റോറി ബേൺസ്, ജോ ഡെൻലി, ജോ റൂട്ട് (ക്യാപ്റ്റൻ), ബെൻ സ്റ്റോക്‌സ്, ജോണി ബെയർസ്റ്റോ, ജോസ് ബട്ട്ലർ, ക്രിസ് വോക്‌സ്, സാം കറൺ, ജാക്ക് ലീച്ച്, സ്റ്റുവർട്ട് ബ്രോഡ്, ജോഫ്രാ ആർച്ചർ