Skip to content

മൂന്നാം ടെസ്റ്റും ആൻഡേഴ്സണ് നഷ്ട്ടമാകും ; മാറ്റങ്ങളില്ലാതെ ഇംഗ്ലണ്ട്

ലീഡ്സിൽ നടക്കുന്ന ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിനുള്ള പന്ത്രണ്ടംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് മൂലം ലോർഡ്സ് ടെസ്റ്റ് നഷ്ട്ടമായ ജെയിംസ് ആൻഡേഴ്സണ് ഈ മത്സരവും നഷ്ട്ടമാകും. ആദ്യ രണ്ട് ടെസ്റ്റിലും മോശം പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും ഓപ്പണിങ് ബാറ്റ്സ്മാൻ ജേസൺ റോയ്ക്കും ജോ ഡെൻലിക്കും മത്സരത്തിൽ അവസരം നൽകി. രണ്ട് ഇന്നിങ്സിൽ നിന്നുമായി 40 റൺസ് മാത്രമാണ് റോയുടെ സമ്പാദ്യം. മറുഭാഗത്ത് 85 റൺസ് മാത്രമാണ് ഡെൻലിയ്ക്ക് നേടാൻ സാധിച്ചത്.

ഓഗസ്റ്റ് 22 നാണ് ടെസ്റ്റ് ആരംഭിക്കുന്നത്.

ഇംഗ്ലണ്ട് ടീം ; ജേസൺ റോയ്, റോറി ബേൺസ്, ജോ റൂട്ട് (ക്യാപ്റ്റൻ), ജോ ഡെൻലി, ബെൻ സ്റ്റോക്സ്, ജോസ് ബട്‌ലർ, ജോണി ബെയർ‌സ്റ്റോ (wk), ക്രിസ് വോക്സ്, ജോഫ്ര ആർച്ചർ, സ്റ്റുവർട്ട് ബ്രോഡ്, ജാക്ക് ലീച്ച്, സാം കറൺ.