Skip to content

ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി ; മൂന്നാം ടെസ്റ്റിൽ നിന്നും സ്റ്റീവ് സ്മിത്ത് പുറത്ത്

ആഷസ് പരമ്പരയിൽ ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി. ലീഡ്സിൽ നടക്കുന്ന മൂന്നാം മത്സരത്തിൽ നിന്നും സൂപ്പർതാരം സ്റ്റീവ് സ്മിത്ത് പുറത്തായി. രണ്ടാം മത്സരത്തിൽ ജോഫ്രാ ആർച്ചറുടെ ബൗൺസർ തലയ്ക്ക് പിറകിലിടിച്ചാണ് സ്മിത്തിന് പരിക്ക് പറ്റിയത്. തുടർന്ന് പരിശോധനയ്ക്കായി ക്രീസ് വിട്ട ശേഷം വീണ്ടും സ്മിത്ത് ബാറ്റിങ് പുനരാരംഭിച്ചുവെങ്കിലും പിറ്റേ ദിവസം തലവേദനയും മറ്റു ബുദ്ധിമുട്ടുകളും അനുഭവപെട്ടതിനെ തുടർന്ന് രണ്ടാം ഇന്നിങ്സിൽ സ്മിത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. മാർനസ് ലാബുഷെയിനാണ് സ്മിത്തിന് കൺകഷൻ സബ്സ്റ്റിട്യൂട്ടായി എത്തിയത്.

മൂന്നാം മത്സരത്തിന് മുൻപായി ലീഡ്സിൽ ടീമിനൊപ്പം പരിശീലനത്തിനായി സ്റ്റീവ് സ്മിത്ത് എത്തിയിരുന്നു. പരിക്കിൽ നിന്നും പൂർണ്ണമായും മുക്തനായ ശേഷം നാലാം ടെസ്റ്റോടെയാകും സ്റ്റീവ് സ്മിത്ത് തിരിച്ചെത്തുക.