Skip to content

ഫിഫ്റ്റിയുമായി സ്റ്റീവ് സ്മിത്ത് ; ഓസ്‌ട്രേലിയ പൊരുതുന്നു

ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ ലഞ്ചിന് പിരിയുമ്പോൾ 155 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ. 53 റൺസ് നേടിയ സ്റ്റീവ് സ്മിത്തും 22 റൺസ് നേടിയ ക്യാപ്റ്റൻ ടിം പെയ്നുമാണ് ക്രീസിലുള്ളത്. 6 റൺ നേടിയ മാത്യൂ വേഡിന്റെ വിക്കറ്റാണ് നാലാം ദിനത്തിൽ ഓസ്‌ട്രേലിയക്ക് നഷ്ട്ടമായത്.

നിലവിൽ 103 റൺസ് പുറകിലാണ് ഓസ്‌ട്രേലിയ. നേരത്തെ ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ട് 258 റൺസിന് ഓൾ ഔട്ടായിരുന്നു. മത്സരത്തിലെ ആദ്യ ദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു.