Skip to content

ഒന്നാം ടെസ്റ്റ് ; ശ്രീലങ്കയ്ക്കെതിരെ ന്യൂസിലാൻഡ് മികച്ച ലീഡിലേക്ക്

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് മികച്ച ലീഡിലേക്ക്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ന്യൂസിലാൻഡ് ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 195 റൺസ് നേടിയിട്ടുണ്ട്. 177 റൺസിന്റെ ലീഡ് നിലവിൽ ന്യൂസിലാൻഡിനുണ്ട്. 63 റൺസ് നേടിയ വാട്ലിങും 5 റൺ നേടിയ സോമർവില്ലെയുമാണ് ക്രീസിൽ. 45 റൺസ് നേടിയ ടോം ലാതം മാത്രമാണ്‌ വാട്ലിങിന് പുറമെ ന്യൂസിലാൻഡ് നിരയിൽ തിളങ്ങിയത്.

നേരത്തെ രണ്ടാം ഇന്നിങ്സിൽ ശ്രീലങ്ക 267 റൺസിന് ഓൾ ഔട്ടായിരുന്നു. ഫിഫ്റ്റി നേടിയ കുശാൽ മെൻഡിസ്, ഏഞ്ചലോ മാത്യൂസ്, ഡിക്വെല്ല എന്നിവരാണ് ആതിഥേയരെ മികച്ച സ്കോറിൽ എത്തിച്ചത്.