CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

ഇന്ത്യൻ മുഖ്യപരിശീലനകനായി രവി ശാസ്ത്രി തുടരും

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലനകനായി രവി ശാസ്ത്രി തന്നെ തുടരും. ബിസിസിഐ ആസ്ഥാനത്തിൽ കപിൽ ദേവ് അധ്യക്ഷനായ സമിതിയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2021 ഐസിസി ടി20 ലോകകപ്പ് വരെ രവി ശാസ്ത്രി ഇന്ത്യൻ കോച്ചായി തുടരും. മുൻ ന്യൂസിലാൻഡ് കോച്ച് മൈക്ക് ഹെസൻ, മുൻ സൺറൈസേഴ്‌സ് പരിശീലകൻ ടോം മൂഡി എന്നിവരെ പിന്നിലാക്കിയാണ് രവി ശാസ്ത്രി വീണ്ടും പരിശീലകസ്ഥാനം സ്വന്തമാക്കിയത്.

2017 ൽ അനിൽ കുംബ്ലെയ്ക്ക് പകരക്കാരനായാണ് രവി ശാസ്ത്രി ഇന്ത്യൻ മുഖ്യപരിശീലകസ്ഥാനം ഏറ്റെടുത്തത്. നേരത്തെ വെസ്റ്റിൻഡീസ് പര്യടനത്തിന് മുൻപായി നടന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും രവി ശാസ്ത്രിയെ പിന്തുണച്ചിരുന്നു.

Loading...