Skip to content

വിരാട് കോഹ്ലി ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്നാൽ സ്മിത്ത് വേറെ ലെവൽ ; ജസ്റ്റിൻ ലാംഗർ

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ പ്രശംസിച്ച് കോച്ച് ജസ്റ്റിൻ ലാംഗർ. കോഹ്ലി ഏറ്റവും മികച്ച ബാറ്റ്സ്മാനാണെന്ന് ഞാൻ പറഞ്ഞിരുന്നുവെന്നും എന്നാൽ സ്മിത്തിന്റെ പ്രകടനങ്ങൾ മറ്റൊരു തലത്തിലാണെന്നും ഒരു ലെഗ് സ്പിന്നറിൽ നിന്നും വിരാട് കോഹ്ലിക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി മാറിയതിൽ മുഴുവൻ ക്രെഡിറ്റും സ്മിത്തിന് തന്നെ അർഹിക്കുന്നതാണെന്നും ജസ്റ്റിൻ ലാംഗർ പറഞ്ഞു.

” ഒരു ലെഗ് സ്പിന്നറായി ടീമിലെത്തി അൺഓർത്തോഡോക്സ് ശൈലിയിൽ ബാറ്റ് വീശിയപ്പോൾ ടീമിലെത്തിയപ്പോൾ അതൊന്നും നടക്കാൻ പോണില്ലയെന്നാണ് എല്ലാവരും കരുതിയത്. അവിടെ നിന്നും ഒരു ലെഗ് സ്പിന്നറാകേണ്ട എനിക്ക് ഏറ്റവും മികച്ച ബാറ്റ്സ്മാനായാൽ മതിയെന്ന് അവൻ തീരുമാനിക്കുകയായിരുന്നു. പിന്നീട് ഇപ്പോൾ വിരാട് കോഹ്ലിക്കൊപ്പം ലോകത്തിലെ മികച്ച ബാറ്റ്‌സ്മാനായി അവൻ മാറിയിരിക്കുന്നു. ഇതിന്റെ മുഴുവൻ ക്രെഡിറ്റും അർഹിക്കുന്നത് അവന് തന്നെയാണ് ” ലാംഗർ പറഞ്ഞു.