Skip to content

ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി ; ആൻഡേഴ്സണ് പുറകെ മറ്റൊരു ഫാസ്റ്റ് ബൗളറും പരിക്ക് മൂലം പുറത്ത്

ആഷസ് പരമ്പരയിൽ ആതിഥേയരായ ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി. ജെയിംസ് ആൻഡേഴ്സണ് പുറകെ പരിക്ക് മൂലം മറ്റൊരു ഫാസ്റ്റ് ബൗളർ ഒല്ലി സ്റ്റോണും രണ്ടാം ടെസ്റ്റിൽ നിന്നും പുറത്തായി. അയർലൻഡിനെതിരായ മത്സരത്തോടെയാണ് ഒല്ലി സ്റ്റോൺ ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്.

എഡ്ബാസ്റ്റണിൽ നടന്ന പരിശീലനത്തിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. പരിക്കിൽ നിന്നും മുക്തനാകാൻ ഒല്ലി സ്റ്റോണിന് രണ്ടാഴ്ച്ച വിശ്രമം വേണ്ടിവരും. ജെയിംസ് ആൻഡേഴ്സണ് പുറമെ മാർക്ക് വുഡും പരിക്ക് മൂലം ആഷസ് പരമ്പരയിൽ നിന്നും പുറത്തായിരുന്നു.