Skip to content

ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ പുജാരയെ പിന്നിലാക്കി സ്റ്റീവ് സ്മിത്തിന്റെ കുതിപ്പ്

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ഐസിസി റാങ്കിങ്ങിൽ പുജാരയെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത് മൂന്നാം സ്ഥാനത്തെത്തി മത്സരത്തിന് മുൻപ് 857 പോയിന്റ് ഉണ്ടായിരുന്ന സ്റ്റീവ് സ്മിത്ത് മത്സരത്തിന് ശേഷം 903 പോയിന്റായി ഉയർത്തിയാണ് വിരാട് കോഹ്ലിക്കും കെയ്ൻ വില്യംസണും പുറകിൽ മൂന്നാം സ്ഥാനത്തെത്തിയത്. ഒന്നാം സ്ഥാനത്തുള്ള വിരാട് കോഹ്ലിക്ക് 922 പോയിന്റും രണ്ടാം സ്ഥാനത്തുള്ള ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണ് 913 പോയിന്റുമാണുള്ളത്. ഇതാദ്യമായാണ് ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള ബാറ്റ്സ്മാന്മാർ 900 പോയിന്റ് സ്വന്തമാക്കുന്നത്.

ആദ്യ മത്സരത്തിൽ ഒമ്പത് വിക്കറ്റുകൾ നേടിയ സ്പിന്നർ നഥാൻ ലയൺ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ബൗളർമാരുടെ റാങ്കിങ്ങിൽ പതിമൂന്നാം സ്ഥാനത്തെത്തി. മത്സരത്തിൽ ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ പാറ്റ് കമ്മിൻസ് റേറ്റിങ് പോയിന്റ് 898 ആയി ഉയർത്തി ഒന്നാം സ്ഥാനം നിലനിർത്തി.