Skip to content

ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ വിജയം ഓസ്‌ട്രേലിയക്ക് സ്വന്തം ; ഇംഗ്ലണ്ടിനെ പരാജയപെടുത്തിയത് 251 റൺസിന്

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിലും ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് 251 റൺസിന്റെ വിജയം. ഓസ്‌ട്രേലിയ ഉയർത്തിയ 398 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 146 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ആറ് വിക്കറ്റുകൾ വീഴ്ത്തിയ നഥാൻ ലയണാണ് ഇംഗ്ലണ്ടിനെ തകർത്തത്. പാറ്റ് കമ്മിൻസ് നാല് വിക്കറ്റുകൾ വീഴ്ത്തി. 37 റൺസ് നേടിയ ക്രിസ് വോക്സ് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്.

നേരത്തെ 142 റൺസ് നേടിയ സ്റ്റീവ് സ്മിത്ത്, 110 റൺസ് നേടിയ മാത്യൂ വേഡ് എന്നിവരുടെ സെഞ്ചുറി മികവിലാണ് 487 ന് ഏഴ് എന്ന കൂറ്റൻ സ്കോർ രണ്ടാം ഇന്നിങ്സിൽ ഓസ്‌ട്രേലിയ നേടിയത്.