Skip to content

ഡെയ്ൽ സ്റ്റെയ്ൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 93 മത്സരത്തിൽ നിന്നും 439 വിക്കറ്റുകൾ നേടിയിട്ടുള്ള സ്റ്റെയ്ൻ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ സൗത്താഫ്രിക്കൻ ബൗളറാണ്. ഏകദിന ക്രിക്കറ്റിലും ടി20 ക്രിക്കറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്തിന്റെ ഭാഗമായാണ് താരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നത്.

തന്റെ അഭിപ്രായത്തിൽ ടെസ്റ്റാണ് ക്രിക്കറ്റിന്റെ ഏറ്റവും മികച്ച ഫോർമാറ്റെന്നും മാനസികമായും ശാരീരികമായും വൈകാരിക പരമായും ടെസ്റ്റ് ക്രിക്കറ്റിൽ പരീക്ഷിക്കപെടുമെന്നും വിരമിക്കൽ പ്രസ്താവനയിൽ സ്റ്റെയ്ൻ വ്യക്തമാക്കി.

2004 ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഡെയ്ൽ സ്റ്റെയ്ൻ 93 മത്സരത്തിൽ നിന്നും 439 വിക്കറ്റുകൾ നേടിയ സ്റ്റെയ്ൻ 26 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഏറ്റവും കൂടുതൽ ദിവസം ഒന്നാം സ്ഥാനം നിലനിർത്തിയ ബൗളർ കൂടിയാണ് സ്റ്റെയ്ൻ.