Skip to content

രണ്ടാം മത്സരത്തിലും പരാജയം വെസ്റ്റിൻഡീസിന് നാണക്കേടിന്റെ റെക്കോർഡ്

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ തോൽവിയോടെ അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പരാജയപെടുന്ന ടീമെന്ന നാണക്കടിന്റെ റെക്കോർഡിൽ ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കുമൊപ്പം വെസ്റ്റിൻഡീസ്. ഇതുവരെ 57 മത്സരങ്ങളിൽ മൂന്ന് ടീമുകളും പരാജയപെട്ടിട്ടുണ്ട്. 56 മത്സരങ്ങളിൽ പരാജയപെട്ട ന്യൂസിലാൻഡും 54 മത്സരങ്ങളിൽ പരാജയപ്പെട്ട ഓസ്‌ട്രേലിയയുമാണ് മൂന്ന് രാജ്യങ്ങൾക്ക് പുറകിലുളത്. 41 മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യ ഇതുവരെ പരാജയപെട്ടിട്ടുള്ളത്.