Skip to content

ആഷസ് സെഞ്ചുറിയിൽ ഇനി സ്മിത്തിന് മുൻപിൽ ബ്രാഡ്മാനും ജാക്ക് ഹോബ്സും മാത്രം

ആഷസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടത്തിൽ സ്റ്റീവ് വോയ്ക്കെപ്പമെത്തി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ടെസ്റ്റ് കരിയറിലെ 25 ആം സെഞ്ചുറിയും ആഷസ് പരമ്പരയിലെ പത്താം സെഞ്ചുറിയുമാണ് ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിങ്‌സിൽ സ്റ്റീവ് സ്മിത്ത് നേടിയത്. ആഷസ് പരമ്പരയിലെ 44 ഇന്നിങ്‌സിൽ നിന്നും നേടിയ 10 സെഞ്ചുറിയിൽ അഞ്ച് സെഞ്ചുറിയും സ്റ്റീവ് സ്മിത്ത് നേടിയത് ഇംഗ്ലണ്ടിലാണ്.

ആഷസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവർ

ഡോൺ ബ്രാഡ്മാൻ – 19 സെഞ്ചുറി

ജാക്ക് ഹോബ്‌സ് – 12 സെഞ്ചുറി

സ്റ്റീവ് വോ – 10 സെഞ്ചുറി

സ്റ്റീവ് സ്മിത്ത് – 10 സെഞ്ചുറി