Skip to content

ആഷസ് ചരിത്രത്തിൽ ഇതാദ്യം ; ചരിത്രനേട്ടം സ്വന്തമാക്കി സ്റ്റീവ് സ്മിത്ത്

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിങ്‌സിലെ തകർപ്പൻ സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി സ്റ്റീവ് സ്മിത്ത്. 207 പന്തിൽ 14 ഫോറടക്കം 142 റൺസ് നേടിയാണ് സ്റ്റീവ് സ്മിത്ത് പുറത്തായത്. നേരത്തെ ആദ്യ ഇന്നിങ്‌സിൽ 219 പന്തിൽ 16 ഫോറും രണ്ട് സിക്സുമടക്കം 144 റൺസ് സ്റ്റീവ് സ്മിത്ത് നേടിയിരുന്നു. 137 വർഷത്തെ ആഷസ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ബാറ്റ്സ്മാൻ രണ്ട് ഇന്നിങ്‌സിലും 140+ റൺസ് സ്കോർ ചെയ്യുന്നത്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ സ്റ്റീവ് സ്മിത്തിന് മുൻപ് മൂന്ന് ബാറ്റ്സ്മാന്മാർ മാത്രമാണ് ഒരു ടെസ്റ്റ് മത്സരത്തിലെ രണ്ട് ഇന്നിങ്സിലും 140 + റൺസ് സ്കോർ ചെയ്തത്.

1980 ൽ പാകിസ്ഥാനെതിരെ അലൻ ബോർഡറും, 2001 ൽ സൗത്താഫ്രിക്കയ്ക്കെതിരെ ആൻഡി ഫ്‌ളവറും 2009 ൽ ബംഗ്ലാദേശിനെതിരെ തിലകരത്നെ ദിൽഷനുമാണ് സ്റ്റീവ് സ്മിത്തിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.