Skip to content

പ്രതീക്ഷയേകി സ്റ്റീവ് സ്മിത്ത് ; ലീഡ് ഉയർത്താൻ ഓസ്‌ട്രേലിയ പൊരുതുന്നു

ആദ്യ ആഷസ് ടെസ്റ്റിൽ രണ്ടാം ഇന്നിങ്‌സിൽ ലീഡ് ഉയർത്താൻ ഓസ്‌ട്രേലിയ പൊരുതുന്നു. മൂന്നാം ദിനം മത്സരം അവസാനിക്കുമ്പോൾ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 124 റൺസ് നേടിയിട്ടുണ്ട്. 46 റൺസ് നേടിയ സ്റ്റീവ് സ്മിത്തും 21 റൺസ് നേടിയ ട്രാവിസ് ഹെഡുമാണ് ക്രീസിൽ. 40 റൺസ് നേടിയ ഉസ്മാൻ ഖവാജ, എട്ട് റൺ നേടിയ ഡേവിഡ് വാർണർ, ഏഴ് റൺ നേടിയ ബാൻക്രോഫ്റ്റ് എന്നിവരുടെ വിക്കറ്റാണ് ഓസ്‌ട്രേലിയക്ക് നഷ്ട്ടമായയ്.

നേരത്തെ ഒന്നാം ഇന്നിങ്സിൽ 374 റൺസിന് ഓൾ ഔട്ടായ ഇംഗ്ലണ്ട് 90 റൺസിന്റെ ലീഡ് നേടിയിരുന്നു. 133 റൺസ് നേടിയ റോറി ബേൺസ്, 57 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ട്, 50 റൺസ് നേടിയ സ്റ്റോക്‌സ്, 37 റൺസ് നേടി പുറത്താകാതെ നിന്ന ക്രിസ് വോക്‌സ്, 29 റൺസ് നേടിയ സ്റ്റുവർട്ട് ബ്രോഡ് എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്.