Skip to content

21 പന്തിൽ ഫിഫ്റ്റിയുമായി വീണ്ടും യുവരാജ് വെടിക്കെട്ട് : പറത്തിയത് അഞ്ച് സിക്സ്

ഗ്ലോബൽ കാനഡ ടി20 ലീഗിൽ 21 പന്തിൽ ഫിഫ്റ്റിയുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. എന്നാൽ യുവിയുടെ തകർപ്പൻ പ്രകടനത്തിനിടയിലും ബ്രാംപ്ടൺ വോൾഫ്‌സിനെതിരെ വിജയം നേടാൻ ടോറോന്റോയ്ക്ക് സാധിച്ചില്ല . വോൾഫ്‌സ് ഉയർത്തിയ 223 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ടോറോന്റോയ്ക്ക് നിശ്ചിത 20 ഓവറിൽ 211 റൺസ് നേടാനെ സാധിച്ചുള്ളൂ.

22 പന്തിൽ മൂന്ന് ഫോറും അഞ്ച് സിക്സുമടക്കം 51 റൺസ് നേടിയാണ് യുവരാജ് സിങ് പുറത്തായത്. ബ്രണ്ടൻ മക്കല്ലം 22 പന്തിൽ 36 റൺസും ഹെൻറിച് ക്ലാസൺ 26 പന്തിൽ 35 റൺസും നേടി പുറത്തായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബ്രാംപ്ടൺ വോൾഫ്‌സ് 36 പന്തിൽ 66 റൺസ് നേടിയ മുൻസെയ് 18 പന്തിൽ 48 റൺസ് നേടിയ ബാബർ ഹയറ്റ് എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ നേടിയത്.