Skip to content

അരങ്ങേറ്റത്തിൽ തിളങ്ങി നവ്ദീപ് സെയ്നി ; ഇന്ത്യയ്ക്ക് നാല് വിക്കറ്റിന്റെ വിജയം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് വെസ്റ്റിൻഡീസ് ഉയർത്തിയ 96 റൺസിന്റെ വിജയലക്ഷ്യം 17.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. രണ്ട് വിക്കറ്റ് വീതം നേടിയ ഷെൽഡോൺ കോട്രലും സുനിൽ നരെയ്നും കീമോ പോളുമാണ് അനായാസ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ വിറപ്പിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിനെ നാലോവറിൽ 17 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് മാത്രം വീഴ്ത്തിയ അരങ്ങേറ്റക്കാരൻ നവ്ദീപ് സെയ്നിയാണ് കുറഞ്ഞ സ്കോറിൽ ഒതുക്കിയത്. 49 പന്തിൽ 49 റൺസ് നേടിയ പൊള്ളാർഡും 16 പന്തിൽ 20 റൺസ് നേടിയ നിക്കോളാസ് പൂറനും മാത്രമാണ് വെസ്റ്റിൻഡീസ് നിരയിൽ രണ്ടക്കം കടന്നത്.