Skip to content

ബാബർ അസമിന്റ അതിവേഗ റെക്കോർഡ് തകർക്കാൻ രാഹുലിന് ഇനി വേണ്ടത് 121 റൺസ്

ഏകദിന ലോകക്കപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങുകയാണ് . ടി20 യോടെ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്ക് തുടക്കമാവും . ഇന്ന് 8 മണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ 121 റൺസ് നേടാനായാൽ ഏറ്റവും കുറവ് മത്സരങ്ങളില്‍ നിന്ന് വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കാം . ഇപ്പോള്‍ 24 ഇന്നിങ്‌സില്‍ നിന്ന് 879 റണ്‍സാണ് രാഹുല്‍ നേടിയിട്ടുള്ളത്. 43.90-ാണ് രാഹുലിന്റെ ശരാശരി.

പാകിസ്ഥാന്‍ താരം ബാബര്‍ അസമിന്റെ പേരിലാണ് നിലവിലുള്ള റെക്കോഡ് 26 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു അസമിന്റെ ഈ നേട്ടം. തൊട്ടു പിന്നാലെ 27 ഇന്നിങ്‌സുകളില്‍ 1000 റണ്‍സ് തികച്ച ഇന്ത്യൻ നായകൻ വിരാട് കോലിയാണുള്ളത്.