Skip to content

അരങ്ങേറ്റത്തിൽ തന്നെ അപൂർവ നേട്ടം സ്വന്തമാക്കി നവ്ദീപ് സെയ്നി

വെസ്റ്റ് ഇൻഡീസിനെതിരെ അരങ്ങേറ്റ മത്സരത്തിൽ തന്നെ തകർത്താടി യുവ ബോളർ നവ്ദീപ് സെയ്നി . 4 ഓവറിൽ 17 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയ നവ്ദീപ് സെയ്നിയാണ് വെസ്റ്റ് ഇൻഡീസിന്റെ നട്ടല്ലൊടിച്ചത് . പൊള്ളാർഡ് , ഹേറ്റ്മേയർ , പൂരൻ എന്നിവരെയാണ് സെയ്നി പുറത്താക്കിയത് . എറിഞ്ഞ 20 ആം ഓവറിൽ ഒരു റൺസ് പോലും വഴങ്ങാത്തെ ഒരു വിക്കറ്റാണ് സെയ്നി വീഴ്ത്തിയത് .

ഇതോടെ ടി20 യിൽ 20 ആം ഓവറിൽ വിക്കറ്റോടു കൂടി മെയ്ഡൻ ഓവർ എറിഞ്ഞ ആദ്യ ഇന്ത്യൻ ബോളറായി സെയ്നി മാറി . ടി20 ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ബോളറാണ്. 20 ആം ഓവറിൽ അർധസെഞ്ചുറിക്ക് ഒരു റൺസകലെ നിൽക്കുന്ന പൊള്ളാർഡിനെയാണ് സെയ്നി വീഴ്ത്തിയത് .