Skip to content

സെഞ്ചുറിയിലേക്ക് നീങ്ങി ബേൺസ് : ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് പിടിമുറുക്കുന്നു

റോറി ബേൺസിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് പിടിമുറുക്കുന്നു. രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ 170 റൺസ് നേടിയിട്ടുണ്ട്. 82 റൺസ് നേടിയ റോറി ബേൺസും ഒമ്പത് റൺസ് നേടിയ ജോ ഡെൻലിയുമാണ് ക്രീസിൽ. 10 റൺസ് നേടിയ ജേസൺ റോയ്, 57 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ട് എന്നിവരുടെ വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ട്ടമായത്. ജെയിംസ് പാറ്റിസണും പീറ്റർ സിഡിലുമാണ് വിക്കറ്റുകൾ നേടിയത്.

രണ്ടാം വിക്കറ്റിൽ 132 റൺസ് ജോ റൂട്ടും ബേൺസും കൂട്ടിച്ചേർത്തു. നേരത്തെ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറി മികവിലാണ് ഓസ്‌ട്രേലിയ 284 റൺസെന്ന മികച്ച സ്കോർ സ്വന്തമാക്കിയത്.