Skip to content

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് മുൻപേ വെസ്റ്റിൻഡീസിന് തിരിച്ചടി ; ആന്ദ്രേ റസ്സൽ പുറത്ത്

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് മുൻപേ ആതിഥേയരായ വെസ്റ്റിൻഡീസിന് തിരിച്ചടി. സ്റ്റാർ ഓൾറൗണ്ടർ ആന്ദ്രേ റസ്സലിന് പരമ്പരയിൽ കളിക്കാൻ സാധിക്കില്ല. ജേസൺ മൊഹമ്മദ് ആദ്യ രണ്ട് മത്സരങ്ങളിൽ റസ്സലിന് പകരക്കാരനായി ടീമിലെത്തും. കാനഡയിൽ നടക്കുന്ന ടി20 ലീഗിനിടെ അസ്വസ്ഥത അനുഭവപെട്ടതിനെ തുടർന്നാണ് റസ്സൽ പരമ്പരയിൽ നിന്നും പിന്മാറിയത്. നേരത്തെ ലോകകപ്പിനിടയിൽ പരിക്കിനെ തുടർന്ന് താരം ടീമിൽ നിന്നും പുറത്തുപോയിരുന്നു.

ഓഗസ്റ്റ് മൂന്നിനും നാലിനും ഫ്ളോറിഡയിലാണ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ. ഓഗസ്റ്റ് ആറിന് ഗയാനയിലാണ് പരമ്പരയിലെ അവസാന മത്സരം. ടി20 പരമ്പരയ്ക്ക് പുറമെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലും രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലും ഇരുടീമുകളും ഏറ്റുമുട്ടിയത്.