Skip to content

വിരാട് കോഹ്ലിയെയും സച്ചിൻ ടെണ്ടുൽക്കറിനെയും പിന്നിലാക്കി സ്റ്റീവ് സ്മിത്ത്

ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിലാക്കി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ 24 ആം സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് സാക്ഷാൽ ഡോൺ ബ്രാഡ്മാന് ശേഷം ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 24 സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടം സ്വന്തമാക്കി. 118 ഇന്നിങ്‌സിൽ നിന്നും ഈ നേട്ടം സ്വന്തമാക്കിയ സ്മിത്ത് 123 ഇന്നിങ്‌സിൽ നിന്നും 24 സെഞ്ചുറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയാണ് പിന്നിലാക്കിയത്. 66 ഇന്നിങ്‌സിൽ നിന്നുമാണ് ഡോൺ ബ്രാഡ്മാൻ 24 സെഞ്ചുറി നേടിയത്.

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 24 സെഞ്ചുറി നേടിയവർ

ഡോൺ ബ്രാഡ്മാൻ – 66 ഇന്നിങ്‌സ്

സ്റ്റീവ് സ്മിത്ത് – 118 ഇന്നിങ്സ്

വിരാട് കോഹ്ലി – 123 ഇന്നിങ്സ്

സച്ചിൻ ടെണ്ടുൽക്കർ – 125 ഇന്നിങ്‌സ്

സുനിൽ ഗാവസ്‌കർ – 128 ഇന്നിങ്‌സ്

മത്സരത്തിൽ 144 റൺസ് നേടി പുറത്തായ സ്റ്റീവ് സ്മിത്തിന്റെ മികവിലാണ് 284 റൺസെന്ന ഭേദപെട്ട സ്കോർ ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്സിൽ നേടിയത്.