Skip to content

ഓവർ ത്രോ റൺസ് പിൻവലിക്കാൻ ഞാൻ പറഞ്ഞിട്ടില്ല ; ജെയിംസ് ആൻഡേഴ്സന്റെ വാദങ്ങളെ തള്ളി ബെൻ സ്റ്റോക്സ്

ലോകക്കപ്പ് ഫൈനലിലെ വിവാദ ഓവർ ത്രോ റൺസ് പിൻവലിക്കാൻ താൻ പറഞ്ഞിട്ടില്ലെന്ന് ബെൻ സ്റ്റോക്സിന്റെ വെളിപ്പെടുത്തൽ . ഓവർ ത്രോ റൺസ് പിൻവലിക്കാൻ സ്റ്റോക്‌സ് അമ്പയറെ സമീപിച്ചെന്നും എന്നാൽ അമ്പയർ ഇത് നിരസിച്ചതായി നേരെത്തെ ഇംഗ്ലണ്ട് താരം ആന്ഡേഴ്സണ് പറഞ്ഞിരുന്നു . ഈ അവകാശവാദമാണ് അഭിമുഖത്തിനിടെ സ്റ്റോക്‌സ് തിരുത്തിയത് .

” അമ്പയറിനോട് ഞാൻ അങ്ങനെ ആവശ്യപ്പെട്ടിട്ടില്ല . ടോം ലഥാമിനോടും ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസനോടും മാപ്പ് ചോദിച്ചു . അമ്പയറുടെ അടുത്ത് പോയി 4 റൺസ് വേണ്ടന്ന് പറഞ്ഞിട്ടില്ല ” ബി ബി സിയുടെ പരിപാടിക്കിടെ സ്റ്റോക്‌സ് പറഞ്ഞു .

മത്സരത്തിലെ നിർണായകമായ നിമിഷമായിരുന്നത് . അവസാന ഓവറിൽ ഗുപ്റ്റിൽ ബൗണ്ടറി ലൈനിന് അരികിൽ നിന്ന് എറിഞ്ഞ പന്ത് ബെൻ സ്റ്റോക്ക്സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറി ലൈൻ കടക്കുകയായിരുന്നു. അമ്പയർ കുമാർ ധർമസേന ഈ പന്തിൽ ഇംഗ്ലണ്ടിന് ആറു റൺസ് അനുവദിക്കുകയും ചെയ്തു.