Skip to content

ആഷസ് ടെസ്റ്റ് ; തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ഓസ്‌ട്രേലിയ കരകയറുന്നു

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകർച്ച. 35 റൺസിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ട്ടമായ ഓസ്‌ട്രേലിയ ലഞ്ചിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 83 റൺസ് നേടിയിട്ടുണ്ട്. 26 റൺസ് നേടിയ ട്രാവിസ് ഹെഡും, 23 റൺസ് നേടിയ സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ. ഡേവിഡ് വാർണർ (2), കാമെറോൺ ബാൻക്രോഫ്റ്റ് (8), ഉസ്മാൻ ഖവാജ (13) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ട്ടമായത്.

സ്റ്റുവർട്ട് ബ്രോഡ് രണ്ട് വിക്കറ്റും ക്രിസ് വോക്സ് ഒരു വിക്കറ്റും നേടി.

ഓസ്‌ട്രേലിയ ഇലവൻ ; ഡേവിഡ് വാർണർ, കാമറോൺ ബാൻക്രോഫ്റ്റ്, ഉസ്മാൻ ഖവാജ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, മാത്യു വേഡ്, ടിം പെയ്ൻ (w / c), ജെയിംസ് പാറ്റിൻസൺ, പാറ്റ് കമ്മിൻസ്, പീറ്റർ സിഡിൽ, നഥാൻ ലിയോൺ

ഇംഗ്ലണ്ട് ഇലവൻ ; റോറി ബേൺസ്, ജേൺ റോയ്, ജോ റൂട്ട് (c), ജോ ഡെൻലി, ജോസ് ബട്ട്ലർ, ബെൻ സ്റ്റോക്‌സ്, ജോണി ബെയർസ്റ്റോ (wk), മൊയീൻ അലി, ക്രിസ് വോക്‌സ്, സ്റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്സൻ