Skip to content

ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ ഫിഫ്റ്റിയുമായി സ്റ്റീവ് സ്മിത്ത്

ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകർച്ച. ഒന്നാം ദിനം ചായക്ക് പിരിയുമ്പോൾ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 154 റൺസ് നേടിയിട്ടുണ്ട്. 66 റൺസ് നേടിയ സ്റ്റീവ് സ്മിത്തും ഏഴ് റൺസ് നേടിയ പീറ്റർ സിഡിലുമാണ് ക്രീസിൽ.

നാല് വിക്കറ്റ് നേടിയ സ്റ്റുവർട്ട് ബ്രോഡും മൂന്ന് വിക്കറ്റ് നേടിയ ക്രിസ് വോക്‌സുമാണ് ഓസ്‌ട്രേലിയയെ തകർത്തത്.

ടെസ്റ്റ് കരിയറിലെ 25 ആം ഫിഫ്റ്റിയാണ് സ്മിത്ത് നേടിയത്. 35 റൺസ് നേടിയ ട്രാവിസ് ഹെഡ് മാത്രമാണ് സ്മിത്തിനെ കൂടാതെ ഭേദപെട്ട പ്രകടനം ഓസ്‌ട്രേലിയക്ക് വേണ്ടി കാഴ്ച്ചവെച്ചത്. ഒരിടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ മാത്യൂ വേഡ് ഒരു റണ്ണും ക്യാപ്റ്റൻ ടിം പെയ്ൻ 5 റൺസും നേടി പുറത്തായി.