Skip to content

ലോകകപ്പ് സെമിഫൈനൽ ; ഇന്ത്യയുടെ എതിരാളി ന്യൂസിലാൻഡ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും

ലോകകപ്പ് ആദ്യ സെമിഫൈനലിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ നാലാം സ്ഥാനത്തുള്ള ന്യൂസിലാൻഡുമായി ഏറ്റുമുട്ടും. ജൂലൈ ഒമ്പതിന് ഓൾഡ് ട്രാഫോർഡിലാണ് ആദ്യ സെമിഫൈനൽ. ജൂലൈ പതിനൊന്നിന് എഡ്ബാസ്റ്റണിൽ നടക്കുന്ന രണ്ടാം സെമിയിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തുള്ള ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. ജൂലൈ പതിനാലിന് ലോർഡ്‌സിലാണ് ഫൈനൽ പോരാട്ടം.

അവസാന ലീഗ് മത്സരത്തിൽ സൗത്താഫ്രിക്ക ഓസ്‌ട്രേലിയയെ 10 റൺസിന് പരാജയപെടുത്തിയതോടെയാണ് ഇന്ത്യ പോയിന്റ് ടേബിളിൽ ഫിനിഷ് ചെയ്തത്. ഒമ്പത് മത്സരത്തിൽ 15 പോയിന്റ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനോട് മാത്രമാണ് പരാജയപെട്ടത്.