CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

ആവേശപോരാട്ടത്തിനൊടുവിൽ ഓസ്‌ട്രേലിയക്കെതിരെ സൗത്താഫ്രിക്കയ്ക്ക് 10 റൺസിന്റെ വിജയം

ലോകകപ്പ് അവസാന ലീഗ് പോരാട്ടത്തിൽ ഓസ്‌ട്രേലിയക്കെതിരെ സൗത്താഫ്രിക്കയ്ക്ക് 10 റൺസിന്റെ ആവേശകരമായ വിജയം. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 326 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയക്ക് 49.5 ഓവറിൽ 315 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. തുടക്കത്തിൽ തന്നെ തകർന്ന ഓസ്‌ട്രേലിയയെ സെഞ്ചുറി നേടിയ ഡേവിഡ് വാർണറും ഫിഫ്റ്റി നേടിയ അലക്സ് കാരിയും ചേർന്നാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്. വാർണർ 117 പന്തിൽ 122 റൺസും അലക്‌സ് കാരി 69 പന്തിൽ 85 റൺസും നേടി. ഇരുരും അഞ്ചാം വിക്കറ്റിൽ 108 റൺസ് കൂട്ടിച്ചേർത്തു.

പരിക്ക് മൂലം പുറത്തായ ശേഷം അവസാന ഓവറുകളിൽ തിരിച്ചെത്തിയ ഖവാജ 14 പന്തിൽ 18 റൺസും മിച്ചൽ സ്റ്റാർക്ക് 11 പന്തിൽ 16 റൺസ് നേടി പൊരുതിയെങ്കിലും ഇരുവരെയും ഒരോവറിൽ മടക്കി റബാഡ സൗത്താഫ്രിക്കയ്ക്ക് വിജയം ഒരുക്കുകയായിരുന്നു.

പരാജയത്തോടെ സെമിഫൈനലിൽ ഇംഗ്ലണ്ട് ആയിരിക്കും ഓസ്‌ട്രേലിയയുടെ എതിരാളി. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ ന്യൂസിലാൻഡിനെ നേരിടും.

Loading...
Loading...