Skip to content

റെക്കോർഡുകൾക്ക് വേണ്ടിയല്ല, ഞാൻ കളിക്കുന്നത് ലോകകപ്പ് നേടുവാൻ ; രോഹിത് ശർമ്മ

റെക്കോർഡുകൾക്ക് വേണ്ടിയല്ല ലോകകപ്പ് കിരീടത്തിന് വേണ്ടിയാണ് ഞാൻ കളിക്കുന്നതെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരശേഷം ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസെന്ന സച്ചിൻ ടെണ്ടുൽക്കറുടെ 26 റൺസ് മാത്രം അകലെയാണ് രോഹിതെന്ന കാര്യം ഓർമിപ്പിച്ചപ്പോഴാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റന്റെ ഈ മറുപടി.

റെക്കോർഡുകൾക്ക് വേണ്ടിയല്ല താൻ ഇംഗ്ലണ്ടിൽ ഉള്ളതെന്നും കളിച്ച് ടീമിന് വേണ്ടി കൂടുതൽ റൺസ് നേടി കപ്പുയർത്തുകയെന്നതിന് വേണ്ടിയാണ് ഞാനിവിടെയുള്ളതെന്നും മറ്റു കാര്യങ്ങളിൽ ശ്രദ്ധിക്കുന്നില്ലെന്നും മറുപടിയായി രോഹിത് ശർമ്മ പറഞ്ഞു .

ഈ പ്രകടനങ്ങൾ കിരീടം നേടുന്നത് വരെ തന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമായി വിലയിരുത്താൻ സാധിക്കുകയില്ലെന്നും എത്രത്തോളം റൺസ് നേടുന്നതെന്നോ വിക്കറ്റ് നേടുന്നതോ അല്ല ടീം ജയിക്കുന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.