Skip to content

ന്യൂസിലാൻഡിനെ ചുരുക്കി കെട്ടി പാകിസ്ഥാൻ രക്ഷകനായി ജിമ്മി നീഷം

നിർണായക മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ പാകിസ്ഥാന് 238 റൺസിന്റെ വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ന്യൂസിലാൻഡിന് നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് നേടാനെ സാധിച്ചുള്ളൂ. ഒരു ഘട്ടത്തിൽ 83 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ തകർന്ന ശേഷമാണ് ന്യൂസിലാൻഡ് ഭേദപ്പെട്ട സ്കോർ സ്വന്തമാക്കിയത്.

112 പന്തിൽ പുറത്താകാതെ 97 റൺസ് നേടിയ ജിമ്മി നീഷവും 71 പന്തിൽ 64 റൺസ് നേടിയ ഡി ഗ്രാൻഡ്ഹോമുമാണ് ന്യൂസിലാൻഡിനെ വൻതകർച്ചയിൽ നിന്നും കരകയറ്റിയത്. കെയ്ൻ വില്യംസൺ 69 പന്തിൽ 41 റൺസ് നേടി പുറത്തായി. പത്തോവറിൽ 28 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷഹീൻ അഫ്രീദിയാണ് പാകിസ്ഥാന് വേണ്ടി തിളങ്ങിയത്. മൊഹമ്മദ് ആമിർ, ഷാദാബ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.