Skip to content

ഇത് ഈ ലോകകപ്പിലെ മികച്ച പന്തോ ? സ്റ്റോക്‌സിനെ വീഴ്ത്തിയ സ്റ്റാർക്കിന്റെ യോർക്കർ

തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ കാഴ്ച്ചവെച്ചത്. 8.4 ഓവറിൽ 43 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ സ്റ്റാർക്ക് വീഴ്ത്തിയിരുന്നു അതിൽ സ്റ്റോക്‌സിന്റെ വീഴ്ത്തിയ സ്റ്റാർക്കിന്റെ തകർപ്പൻ യോർക്കറാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ വൈറലായികൊണ്ടിരിക്കുന്നത്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച പന്തെന്നാണ് ആരാധകരും ഒപ്പം ക്രിക്കറ്റ് നിരീഷകരും സ്റ്റാർക്കിന്റെ യോർക്കറിനെ വിശേഷിപ്പിച്ചത്.

36 ആം ഓവറിലെ അവസാന പന്തിലാണ് 145 kph വേഗതയിൽ സ്റ്റാർക്ക് എറിഞ്ഞ ഇൻസ്വിങ്ങിങ് യോർക്കറിലൂടെ സ്റ്റോക്‌സിന്റെ വിക്കറ്റ് തെറിപ്പിച്ചത്. 115 പന്തിൽ 89 റൺസ് നേടി സ്റ്റോക്‌സ് പുറത്തായതോടെ ഓസ്‌ട്രേലിയ വിജയം ഉറപ്പാക്കുകയും ചെയ്തു.