Skip to content

ടോസ് നേടി ഓസ്‌ട്രേലിയയെ ബാറ്റിങിനയച്ച് പാകിസ്ഥാൻ ; ഷോൺ ടീമിൽ തിരിച്ചെത്തി സാംപ പുറത്ത്

ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ പാകിസ്ഥാൻ ബൗളിങ് തിരഞ്ഞെടുത്തു. ടീമിൽ രണ്ട് മാറ്റങ്ങളോടെയാണ് ഓസ്‌ട്രേലിയ എത്തിയിരിക്കുന്നത് പരിക്കേറ്റ സ്റ്റോയിനിസിന് പകരം ഷോൺ മാർഷും സാമ്പയ്ക്ക് പകരം കെയ്ൻ റിച്ചാർഡ്‌സണും ടീമിലെത്തി. ഒരേയൊരു മാറ്റത്തോടെയാണ് പാകിസ്ഥാൻ എത്തിയിരിക്കുന്നത് ഷദാബ് ഖാന് പകരക്കാരനായി ഷഹീൻ അഫ്രീദി ടീമിലെത്തി.