Skip to content

സ്മിത്തിനോട് ഇന്ത്യൻ ആരാധകർ ചെയ്തത് പാകിസ്ഥാൻ ആരാധകർ ചെയ്യില്ല ; പാകിസ്ഥാൻ ക്യാപ്റ്റൻ

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ ഇന്ത്യൻ ആരാധകർ അപമാനിച്ചത് പോലെ പാകിസ്ഥാൻ ആരാധകർ ചെയ്യില്ലെന്ന് ക്യാപ്റ്റൻ സർഫറാസ് അഹമദ്. പാകിസ്ഥാൻ ആരാധകർ ക്രിക്കറ്റിനെ ഇഷ്ട്ടപെടുന്നവർ ആണെന്നും ക്രിക്കറ്റ് പ്ലേയേഴ്സിനെ ഇഷ്ട്ടപെടുകയും പിന്തുണയും നൽകുന്നവരാണെന്നും പാകിസ്ഥാൻ ക്യാപ്റ്റൻ പറഞ്ഞു. ഇന്ത്യൻ ആരാധകർ സ്റ്റീവ് സ്മിത്തിനെ കൂവി അപമാനിച്ചപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അവരെ പിന്തിരിപ്പിച്ചിരുന്നു ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ സ്മിത്തിനും വാർണർക്കുമെതിരെ പാകിസ്ഥാൻ ആരാധകരും ഇത്തരത്തിൽ പ്രതികരിച്ചാൽ താങ്കൾ തടയുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സർഫറാസ്.

ടൗൺടൺ കൗണ്ടി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് പാകിസ്ഥാനും ഓസ്‌ട്രേലിയയും നാളെ ഏറ്റുമുട്ടുന്നത്. മൂന്ന് മത്സരത്തിൽ നിന്നും രണ്ട് വിജയത്തോടെ ഓസ്‌ട്രേലിയ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തും നാല് മത്സരത്തിൽ നിന്നും ഒരു വിജയത്തോടെ പാകിസ്ഥാൻ എട്ടാം സ്ഥാനത്തുമാണ്.