Skip to content

ഫ്രീ പോയിന്റ് ഞങ്ങൾക്ക് വേണ്ട ഞങ്ങൾ എത്തിയത് കളിക്കാനാണ് ; ശ്രീലങ്കൻ ക്യാപ്റ്റൻ

ബംഗ്ലാദേശിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതിൽ നിരാശ പ്രകടിപ്പിച്ച് ശ്രീലങ്കൻ ക്യാപ്റ്റൻ ദിമുത് കരുണരത്നെ. ടോസ് പോലും ഇടാൻ സാധിക്കാതെയാണ് ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള മത്സരം ഉപേക്ഷിക്കേണ്ടി വരുന്നത്. ഒരു പോയിന്റ് പങ്കിട്ടെടുത്ത് പോയിന്റ് ടേബിളിൽ ഓസ്‌ട്രേലിയക്ക് പുറകിൽ അഞ്ചാം സ്ഥാനത്ത് എത്തിയെങ്കിലും കളിക്കളത്തിൽ ഇറങ്ങി കളിച്ച് പോയിന്റ് നേടാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ശ്രീലങ്കൻ ക്യാപ്റ്റൻ കരുണരത്നെ പറഞ്ഞു.

ടൂർണമെന്റിൽ ഇത് രണ്ടാം തവണയാണ് ശ്രീലങ്കയ്ക്ക് മത്സരം മഴമൂലം നഷ്ട്ടമാകുന്നത്. നേരത്തെ പാകിസ്ഥാനുമായുള്ള മത്സരവും മഴമൂലം ഉപേക്ഷിക്കേണ്ടി വന്നിരുന്നു.

മത്സരങ്ങൾ കളിച്ച് പോയിന്റ് നേടുവാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും റിസർവ് ഡേ ഉണ്ടായിരുന്നുവെങ്കിൽ കുഴപ്പമില്ലായിരുന്നു വെന്നും എന്നാൽ അടുത്ത മത്സരത്തിനായി മറ്റൊരു വേദിയിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നതിനാൽ റിസർവ് ഡേ എന്നത് പ്രായോഗികമാകില്ലെന്നും കരുണരത്നെ കൂട്ടിച്ചേർത്തു.