Skip to content

വീണ്ടും കളിമുടക്കി മഴ ; ശ്രീലങ്ക ബംഗ്ലാദേശ് മത്സരവും ഉപേക്ഷിച്ചു

ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് പോലും ഇടാൻ സാധിക്കാതെയാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. മത്സരം ഉപേക്ഷിച്ചതിനെ തുടർന്ന് ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും. ടൂർണമെന്റിൽ മഴമൂലം ഉപേക്ഷിക്കുന്ന മൂന്നാമത്തെ മത്സരമാണിത് . ഇന്നലെ വെസ്റ്റിൻഡീസും സൗത്താഫ്രിക്കയും തമ്മിലുള്ള മത്സരവും മഴമൂലം ഉപേക്ഷിക്കേണ്ടി വന്നിരുന്നു.