Skip to content

ഇന്ത്യയ്ക്കെതിരെ സ്‌പെഷ്യൽ സെലിബ്രേഷൻ ; വാർത്തകൾ തള്ളി പാകിസ്ഥാൻ

ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ വിക്കറ്റുകൾ വീഴുമ്പോൾ സ്‌പെഷ്യൽ സെലിബ്രേഷനായി പാകിസ്ഥാൻ അനുവാദം തേടിയെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ ടീം മാനേജ്മെന്റ്. അത്തരത്തിലൊരു ഒരു ആസൂത്രണവും ടീമിൽ നടന്നിട്ടില്ലയെന്നും മറ്റേത് ടീമിനെതിരായ മത്സരം പോലെ തന്നെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നൽകിയ മാർഗ്ഗനിർദ്ധേശങ്ങൾ അനുസരിച്ചായിരിക്കും ഇന്ത്യയ്‌ക്കെതിരെ കളിക്കുകയെന്നും ക്രിക്കറ്റിനാണ് ഞങ്ങൾ ശ്രദ്ധനൽകുകയെന്നും മനസ്സിൽ യാതൊരു രാഷ്ട്രീയവും തങ്ങൾക്കില്ലെന്നും പാകിസ്ഥാൻ ടീം മാനേജർ തലത് അലി വ്യക്തമാക്കി.

” മത്സരത്തിൽ യാതൊരു സ്‌പെഷ്യൽ പ്ലാനും ഞങ്ങൾക്കില്ല. ഈ പ്രധാനപെട്ട മത്സരത്തിനുള്ള ചർച്ചയിലാണ് ഇൻസമാം ഉൾ ഹക്കും ക്യാപ്റ്റൻ സർഫറാസും പ്രധാന പരിശീലകൻ മിക്കി ആർതറും. എന്നാൽ ഞങ്ങളുടെ പ്ലേയേഴ്‌സ് ക്രിക്കറ്റിൽ മാത്രമേ ശ്രദ്ധകേന്ദ്രീകരിക്കൂ. ” ടീം മാനേജർ പറഞ്ഞു.