Skip to content

പാകിസ്ഥാനെതിരായ മത്സരത്തിൽ നിന്നും സ്റ്റോയിനിസ് പുറത്ത് ; മിച്ചൽ മാർഷ് ടീമിലേക്ക്

ഇന്ത്യയ്ക്കെതിരായ പരാജയത്തിന് പുറകെ ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി പരിക്ക് മൂലം ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസിന് പാകിസ്ഥാനെതിരായ മത്സരത്തിൽ കളിക്കാൻ സാധിക്കില്ല. പകരക്കാരനായി മിച്ചൽ മാർഷിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ തുടർന്നുള്ള മത്സരങ്ങളിൽ സ്റ്റോയിനിസ് കളിക്കുമോയെന്ന കാര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കിയിട്ടില്ല.

ഓസ്‌ട്രേലിയൻ ടീമിന്റെ നിർണായക താരമായ സ്റ്റോയിനിസ് മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് വിക്കറ്റ് നേടിയിട്ടുണ്ട്. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ 19 റൺസ് നേടി പുറത്തായ സ്റ്റോയിനിസ് ഇന്ത്യയ്‌ക്കെതിരെ റണ്ണൊന്നും നേടാതെയാണ് പുറത്തായത്.