Skip to content

പരിക്ക് മൂലം ധവാൻ പുറത്ത് ; ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ പരിക്ക് പറ്റിയ ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാന് ന്യൂസിലാൻഡിനും പാകിസ്ഥാനുമെതിരായ മത്സരങ്ങൾ നഷ്ട്ടമാകും. ജൂൺ 13 നും 16 നുമാണ് മത്സരങ്ങൾ നടക്കുന്നത്. കൂടുതൽ പരിശോധനയ്ക്കായി ധവാൻ ലീഡ്സിലേക്ക് മടങ്ങിയിട്ടുണ്ട്. ലോലകപ്പിൽ തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാൻ സാധിക്കുമോ എന്ന കാര്യം ബിസിസിഐ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പരിക്ക് ഭേദമാകാൻ ചുരുങ്ങിയത് മൂന്ന് ആഴ്ച്ചയോളം വിശ്രമം വേണ്ടി വരുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ധവാന്റെ അഭാവത്തിൽ കെ എൽ രാഹുലായിരിക്കും രോഹിത് ശർമ്മയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുക. എന്നാൽ രാഹുൽ ഓപണറായി എത്തുന്നതോടെ നാലാം നമ്പറിൽ ആരെന്ന ചോദ്യം ഇന്ത്യൻ ടീമിന് വീണ്ടും വിലങ്ങുതടിയാകും.