Skip to content

സൗത്താഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി ; വെസ്റ്റിൻഡീസിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചു

തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് പുറകെ സൗത്താഫ്രിക്കയ്ക്ക് വീണ്ടും തിരിച്ചടി. നിർണായകമായ വെസ്റ്റിൻഡീസിനെതിരായ എതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതതോടെ സൗത്താഫ്രിക്കയുടെ ലോകകപ്പ് കിരീട സ്വപ്നങ്ങൾ ഇക്കുറിയും അസ്തമിച്ചുതുടങ്ങി. മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് സൗത്താഫ്രിക്ക ബാറ്റ് ചെയ്യവെ ഏഴാം ഓവറിലാണ് മഴമൂലം മത്സരം നിർത്തിവെച്ചത്. 7.3 ഓവറിൽ 29 റൺസ് റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകളും സൗത്താഫ്രിക്കയ്ക്ക് നഷ്ട്ടമായിരുന്നു. 21 പന്തിൽ 17 റൺസ് നേടിയ ഡീകോക്കും റണ്ണൊന്നും എടുക്കാതെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസുമാണ് ക്രീസിൽ ഉണ്ടായിരുന്നത്. ഹാഷിം അംല (6), ഐഡൻ മാർക്രം എന്നിവരുടെ വിക്കറ്റാണ് സൗത്താഫ്രിക്കയ്ക്ക് നഷ്ട്ടമായിരുന്നത്.

മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമിനും ഓരോ പോയിന്റ് വീതം ലഭിച്ചു. ഇത് രണ്ടാം തവണയാണ് മഴമൂലം മത്സരം ഉപേക്ഷിക്കേണ്ടി വരുന്നത്. നേരത്തെ പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.