Skip to content

പാകിസ്ഥാന് ദയനീയ തുടക്കം ; അനായാസ വിജയം സ്വന്തമാക്കി വെസ്റ്റിൻഡീസ്

ലോകകപ്പ് 2019 രണ്ടാം മത്സരത്തിൽ പാകിസ്ഥാനെതിരെ വെസ്റ്റിൻഡീസിന് ഏഴ് വിക്കറ്റിന്റെ അനായാസ വിജയം. പാകിസ്ഥാൻ ഉയർത്തിയ 106 റൺസിന്റെ വിജയലക്ഷ്യം 13.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ വെസ്റ്റിൻഡീസ് മറികടന്നു. വെസ്റ്റിൻഡീസിന് വേണ്ടി ക്രിസ് ഗെയ്ൽ 34 പന്തിൽ 50 റൺസും നിക്കോളാസ് പൂറൻ 19 പന്തിൽ 34 റൺസും നേടി. മൊഹമ്മദ് ആമിറാണ് മൂന്ന് വിക്കറ്റുകളും പാകിസ്ഥാന് വേണ്ടി വീഴ്ത്തിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ നാല് വിക്കറ്റ് വീഴ്ത്തിയ ഓഷെയ്ൻ തോമസാണ് തകർത്തത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ജേസൺ ഹോൾഡറും രണ്ട് വിക്കറ്റ് വീഴ്ത്തിയ ആന്ദ്രേ റസ്സലും ഒരു വിക്കറ്റ് നേടിയ കോട്റലും മികച്ച പിന്തുണ നൽകി.

ജൂൺ മൂന്നിന് ഇംഗ്ലണ്ടിനെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. ഓസ്‌ട്രേലിയയാണ് വെസ്റ്റിൻഡീസിന്റെ അടുത്ത എതിരാളി.