Skip to content

ഡിവില്ലിയേഴ്സിനെ മറികടന്ന് ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്‌സ്മാനായി ക്രിസ് ഗെയ്ൽ

ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്‌സ്മാനായി ക്രിസ് ഗെയ്ൽ. പാകിസ്ഥാനെതിരായ മത്സരത്തോടെയാണ് ഗെയ്ൽ ഈ നേട്ടം സ്വന്തമാക്കിയാണ്. 37 സിക്സ് നേടിയ എബി ഡിവില്ലിയേഴ്സിനെയാണ് ക്രിസ് ഗെയ്ൽ മറികടന്നത്.

ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയവർ

ക്രിസ് ഗെയ്ൽ – 39 *

എ ബി ഡിവില്ലിയേഴ്സ് – 37

റിക്കി പോണ്ടിങ് – 31

ബ്രണ്ടൻ മക്കല്ലം – 29

ഹെർഷൽ ഗിബ്‌സ് – 28

സനത് ജയസൂര്യ/ സച്ചിൻ ടെണ്ടുൽക്കർ – 27

മത്സരത്തിൽ 34 പന്തിൽ 50 റൺസ് നേടിയാണ് ഗെയ്ൽ പുറത്തായത്. ആറ് ഫോറും മൂന്ന് സിക്സും ഗെയ്ലിന്റെ ബാറ്റിൽ നിന്നും പിറന്നു. ഏകദിനത്തിലെ ഗെയ്ലിന്റെ തുടർച്ചയായി അഞ്ചാം ഫിഫ്റ്റി + സ്കോർ കൂടിയാണ് ഇന്ന് പിറന്നത്.