Skip to content

കരുത്ത് കാട്ടി വിൻഡീസ് ബൗളർമാർ ; പാകിസ്ഥാൻ തവിടുപൊടി

വെസ്റ്റിൻഡീസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് ബാറ്റിങ് തകർച്ച. 21.4 ഓവറിൽ 105 റൺസ് എടുക്കുന്നതിനിടെ പാകിസ്ഥാന് മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. നാല് വിക്കറ്റ് നേടിയ ഓഷെയ്ൻ തോമസും മൂന്ന് വിക്കറ്റ് നേടിയ ക്യാപ്റ്റൻ ജേസൺ ഹോൾഡറുമാണ് പാകിസ്ഥാനെ തകത്തത്. റസ്സൽ മൂന്നോവറിൽ നാല് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും കോട്റൽ ഒരു വിക്കറ്റും നേടി.

11 പന്തിൽ 18 റൺസ് നേടിയ വഹാബ് റിയാസിന്റെ പ്രകടനമാണ് പാകിസ്ഥാൻ സ്കോർ 100 കടത്തിയത്. ഫഖർ സമാൻ, ബാബർ അസം എന്നിവർ 22 റൺസ് വീതം നേടി പുറത്തായി. ഏഴ് ബാറ്റ്‌സ്മാന്മാർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല.