Skip to content

ടോസ് നേടി പാകിസ്ഥാനെ ബാറ്റിങിനയച്ച് വെസ്റ്റിൻഡീസ് ; ആമിർ കളിക്കും

ലോകകപ്പ് രണ്ടാം മത്സരത്തിൽ പാകിസ്ഥാനെതിരെ ടോസ് നേടിയ വെസ്റ്റിൻഡീസ് ബോളിങ് തിരഞ്ഞെടുത്തു. മൊഹമ്മദ് ആമിറും വഹാബ് റിയാസും പാകിസ്ഥാൻ ആദ്യ ഇലവനിൽ ഇടം നേടിയപ്പോൾ ഷഹീൻ അഫ്രീദിയ്ക്ക് ടീമിൽ സ്ഥാനം കണ്ടെത്താൻ സാധിച്ചില്ല. ആസിഫ് അലിയും കളിക്കുന്നില്ല. മറുഭാഗത്ത് പരിശീലന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച എവിൻ ലൂയിസ് പരിക്ക് മൂലം വെസ്റ്റിൻഡീsin വേണ്ടി കളിക്കില്ല.

വെസ്റ്റ് ഇൻഡീസ് XI: ക്രിസ് ഗെയ്ൽ, ഷായ് ഹോപ്, ഡാരൺ ബ്രാവോ, നിക്കോളാസ് പൂറൺ, ഷിംറോൺ ഹെറ്റ്മയർ, ജേസൺ ഹോൾഡർ, ആന്ദ്രെ റസ്സൽ, കാർലോസ് ബ്രാത്ത്വെയ്റ്റ്, ആഷ്ലി നഴ്സ്, ഷെൽഡൺ കോട്ടറെൽ, ഓഷെയ്ൻ തോമസ്

പാകിസ്താൻ XI : ഫഖർ സമാൻ, ഇമാം ഉൾ ഹഖ്, ബാബർ അസം, ഹാരിസ് സൊഹൈൽ, സർഫ്രാസ് അഹ്മദ്, മുഹമ്മദ് ഹഫീസ്, ഇമാദ് വസീം, ശദബ് ഖാൻ, ഹസ്സൻ അലി, വഹാബ് റിയാസ്, മൊഹമ്മദ് ആമിർ