Skip to content

അന്ന് രണ്ട് ഹെൽമറ്റ് വാങ്ങുവാൻ മുന്നറിയിപ്പ് നൽകി ; ഇന്ന് പണി കൊടുത്തത് അംലയ്ക്ക്

തകർപ്പൻ പ്രകടനമാണ് തന്റെ ലോകകപ്പ് അരങ്ങേറ്റ മത്സരത്തിൽ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർ കാഴ്ച്ചവെച്ചത്. ഏഴോവറിൽ 27 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആർച്ചർ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാന്മാരെ വെള്ളം കുടിപ്പിക്കുകയും ചെയ്തു. മത്സരത്തിൽ സൗത്താഫ്രിക്കൻ ഇന്നിങ്സിലെ നാലാം ഓവറിലാണ് തന്റെ മൂന്നാം ലോകകപ്പ് കളിക്കുന്ന ഹാഷിം അംലയെ തകർപ്പൻ ബൗൺസറിലൂടെ ആർച്ചർ ഞെട്ടിച്ചത്. പന്ത് അംലയുടെ ഹെൽമറ്റിൽ അടിച്ചുകൊള്ളുകയും പരിക്കേറ്റ ഹാഷിം അംല ക്രീസ് വിടുകയും ചെയ്തു.

ആറ് വർഷങ്ങൾക്ക് മുൻപ് ജോഫ്രാ ആർച്ചർ ട്വീറ്റ് ചെയ്ത സന്ദേശമാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായത്.

” എല്ലാ ബാറ്റ്‌സ്മാന്മാരും രണ്ട് ഹെൽമറ്റ് വാങ്ങിക്കോളൂ കാരണം നമ്മൾ അവിടെ കണ്ടുമുട്ടുമ്പോൾ അതാവശ്യം വരും ”

തമാശ രൂപേണ ആർച്ചർ പങ്കുവെച്ചതാണെങ്കിലും ഇപ്പോൾ അക്ഷരാർത്ഥത്തിൽ അന്വർത്ഥമായിരിക്കുകയാണ് ആ ട്വീറ്റ്.