Skip to content

പുത്തൻ ടീമിലേക്ക് ഓസ്ട്രേലിയൻ വൈസ് ക്യാപ്റ്റൻ അലക്സ് കാരി

ലോകകപ്പിന് ശേഷം നടക്കുന്ന ടി20 ബ്ലാസ്റ്റിൽ ഓസ്‌ട്രേലിയൻ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറും കൂടിയായ അലക്സ് കാരി സസ്സെക്സിന് വേണ്ടി കളിക്കും. ജൂലൈ 18 ന് തുടങ്ങുന്ന ടൂർണമെന്റിൽ ഹാംപ്‌ഷെയറിനെതിരെ ജൂലൈ 19 നാണ് സസ്സെക്സിന്റെ ആദ്യ മത്സരം. ഓസ്‌ട്രേലിയക്ക് വേണ്ടി 38 മത്സരങ്ങൾ കളിച്ച കാരിയുടെ മികവിലാണ് അഡ്ലെയ്‌ഡ്‌ സ്‌ട്രൈക്കേഴ്‌സ് 2017 ൽ ബിഗ് ബാഷ് ലീഗ് കിരീടം നേടിയത്.

ഇതുവരെ 44 ട്വന്റി20 മത്സരങ്ങൾ കളിച്ച കാരി 128.93 സ്‌ട്രൈക് റേറ്റിൽ 918 റൺസ് നേടിയിട്ടുണ്ട്. ജേസൺ ഗില്ലസ്പിയാണ് സസ്സെക്സിന്റെ പരിശീലകൻ.